Friday, May 10, 2024
HealthkeralaNews

അവശ്യ സര്‍വീസുകളില്‍ ജോലിക്ക് കയറി. ഒപി, വാര്‍ഡ് ബഹിഷ്‌കരണം തുടരും

അത്യാഹിത വിഭാഗങ്ങള്‍ മുടക്കിയുള്ള സമരം പിജി ഡോക്ടര്‍മാര്‍ പിന്‍വലിച്ചു. അവശ്യ സര്‍വീസുകളില്‍ ജോലിക്ക് കയറി. ഒപി, വാര്‍ഡ് ബഹിഷ്‌കരണം തുടരും. ആരോഗ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. ആവശ്യങ്ങളില്‍ സര്‍ക്കാര്‍ രേഖാമൂലം വ്യക്തത നല്‍കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. പിജി ഡോക്ടര്‍മാരുടെ ജോലിഭാരം പരിശോധിക്കുന്നതിനായി സമിതിയെ നിയോഗിക്കാനായി ഇന്നലെ മന്ത്രി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമെടുത്തിരുന്നു. പിജി ഡോക്ടര്‍മാരുടെ സമരം ഭാഗികമായി പിന്‍വലിച്ചു. ഇന്ന് മുതല്‍ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കും. സര്‍ക്കാര്‍ അഭ്യര്‍ത്ഥനയും രോഗികളുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണ് തീരുമാനമെന്ന് കെ.എം.പി.ജി.എ അറിയിച്ചു. അതേസമയം ഒ.പി വാര്‍ഡ് ബഹിഷ്‌കരണം തുടരാനാണ് പിജി ഡോക്ടര്‍മാരുടെ തീരുമാനം.

കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്. ഇതേ തുടര്‍ന്നാണ് അത്യാഹിത വിഭാഗം ബഹിഷ്‌കരിച്ചുള്ള സമരം പിന്‍വലിക്കുന്നതെന്നും കെഎംപിജിഎ പറഞ്ഞു. എന്നാല്‍ ആവശ്യങ്ങള്‍ പൂര്‍ണമായും പരിഹരിക്കുന്നത് വരെ സമരം തുടരും. മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥരുമയി ഇന്ന് വീണ്ടും ചര്‍ച്ചയുണ്ടെന്നും പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പിജി ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം പിജി ഡോക്ടര്‍മാരുടെ സമരത്തിനുള്ള പ്രത്യക്ഷ പിന്തുണ മെഡിക്കല്‍ കോളജ് ഹൗസ് സര്‍ജന്‍സ് പിന്‍വലിച്ചു. കെ.എം.പി.ജി.എയെ പിന്തുണച്ച് ഇനി സമരം ചെയ്യില്ലെന്ന് അറിയിച്ചിട്ടുണ്ട്. ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വമായ ഇടപെടല്‍ നടത്തിയെന്നും ഹൗസ് സര്‍ജന്‍സ് അറിയിച്ചു.