Monday, April 29, 2024
keralaNewsObituary

അരുംകൊല മോഷണത്തിനായി: 21കാരിയുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു , പ്രതി തിരച്ചിലിനൊപ്പം കൂടെനിന്നത് അന്വേഷണം വഴിതെറ്റിക്കാന്‍

വളാഞ്ചേരി കൊലപാതകത്തില്‍ 21കാരിയുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മോഷണത്തിനായാണ് കൊല നടന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതി തിരച്ചിലിനൊപ്പം കൂടെനിന്നത് അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചിരുന്നു.

 

 

പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെയുള്ള ചെങ്കല്‍ ക്വാറിക്ക് അടുത്ത ഭൂമിയില്‍ മണ്ണിട്ടു മൂടിയ നിലയില്‍ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. തിരൂര്‍ ഡി.വൈ എസ് പി കെ.എ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.

പ്രതിക്കെതിരെ നിരവധി ആക്ഷേപങ്ങള്‍ നേരത്തെ തന്നെയുണ്ട്. പെണ്‍കുട്ടിയ്ക്കായി തിരച്ചില്‍ നടത്താനും അന്‍വര്‍ മുന്നിട്ടിറങ്ങിയിരുന്നു. ചിലയിടത്ത് മണ്ണുമാറ്റാനുള്ള പൊലീസിന്റെ ശ്രമം പ്രതി തടഞ്ഞതാണ് പിടിവീഴാന്‍ കാരണം.