Tuesday, May 14, 2024
keralaNews

നെടുമ്പാശേരിയില്‍ വീട്ടുമുറ്റത്ത് കൈപ്പത്തി :മൃതദേഹം റെയില്‍വേ ട്രാക്കില്‍

നെടുമ്പാശേരി അകപ്പറമ്പ് ആറു സെന്റ് കോളനി നിവാസി അശോകന്റെ വീട്ടുമുറ്റത്ത് മനുഷ്യ കൈപ്പത്തി കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഏതാനും മീറ്റര്‍ അകലെ റെയില്‍വേ ട്രാക്കില്‍ ട്രെയിനിടിച്ച നിലയില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.

വാപ്പാലശേരി സ്വദേശി അബുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അബുവിനെ ഇന്നലെ മുതല്‍ കാണാതായിരുന്നു. മുറിഞ്ഞ കൈപ്പത്തി നായ വീട്ടുമുറ്റത്ത് കൊണ്ടിടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.