Tuesday, May 14, 2024
keralaNews

എരുമേലി ക്ഷേത്രങ്ങളില്‍ ദര്‍ശന സമയം ക്രമീകരിച്ചു .

കോവിഡ് – 19 ന്റെ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരും -തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും
നിര്‍ദ്ദേശാനുസരണം എരുമേലി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം,പേട്ട കൊച്ചമ്പലം എന്നിവടങ്ങളില്‍ ഭക്ത ജനങ്ങള്‍ക്ക് ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരമുള്ള പ്രായ പരിധിയും നിയന്ത്രണങ്ങള്‍ക്ക് ബാധകമാണ്.രാവിലെ ആറ് മണിക്ക് നട തുറക്കുന്നതും – ഉച്ചക്ക് 11 മണിക്ക് നട അടക്കുന്നതുമാണ്.വൈകിട്ട് അഞ്ച് മണിക്ക് നട തുറക്കുന്നതും 7 മണിക്ക് നട അടയ്ക്കുന്നതുമാണെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ആര്‍ .രാജീവ് അറിയിച്ചു നട തുറന്നിരിക്കുന്ന സമയങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്താവുന്നതുമാണ് .