Friday, May 3, 2024
keralaNews

അയ്യപ്പഭക്തരുടെ വികാരം സർക്കാർ മാനിക്കണം; ആചാര സംരക്ഷണസമിതി .

എരുമേലി :ശബരിമല തീർഥാടനം ആരംഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്  സർക്കാരും ,  ദേവസ്വം ബോർഡും കാട്ടുന്ന അവഗണന അയ്യപ്പഭക്തരോടുള്ള വെല്ലുവിളിയാണെന്ന് ശബരിമല ആചാര സംരക്ഷണ സമിതി ചെയർമാൻ പറഞ്ഞു. വിരി,പാർക്കിംഗ് മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, ഭക്ഷണം എന്നിവയെല്ലാം നടത്താൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ശബരിമല  ആചാരാനുഷ്ഠാനങ്ങൾനടത്താനുള്ള അയ്യപ്പഭക്തരുടെ  വികാരം സർക്കാരും ദേവസ്വം ബോർഡും മാനിക്കണമെന്നും  അദ്ദേഹം പറഞ്ഞു .കാനന പാതയിലൂടെയുള്ള യാത്രയ്ക്ക് അനുമതി നൽകിയില്ലെങ്കിൽ നിരോധനം ലംഘിച്ച് കാനനപാതയിലൂടെ ശബരിമല ദർശനം നടത്തുന്നത് അടക്കമുള്ള   ലംഘനത്തിന് ശബരിമല ആചാര സംരക്ഷണസമിതി   തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.