Tuesday, May 14, 2024
keralaNews

മൂന്നാം തരംഗം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ദില്ലി സര്‍ക്കാര്‍

ദില്ലി: കൊവിഡ് കര്‍മ്മ പദ്ധതി പ്രകാരമുള്ള ലെവല്‍ വണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. അവശ്യ സര്‍വ്വീസുകളൊഴികെയുള്ള സേവനങ്ങള്‍ക്കാകും ലെവല്‍ വണ്ണില്‍ നിയന്ത്രണം ബാധകമാവുക. സ്‌കൂളുകളും, കോളേജുകളും അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം ഇരുപതായി കുറയ്ക്കും. ബസുകളിലും,മെട്രോകളിലും 50 ശതമാനം യാത്രക്കാരെ മാത്രമാകും അനുവദിക്കുക. നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.