Friday, May 3, 2024
EntertainmentkeralaNews

അമ്മ സംഘടന അതിജീവിതക്കൊപ്പമെന്ന് പറയുന്നത് വെറുതെ; പത്മപ്രിയ

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അമ്മ സംഘടന അതിജീവിതക്കൊപ്പമെന്ന് പറയുന്നത് വെറുതെയെന്ന് നടി പത്മപ്രിയ. സിനിമാ മേഖലയില്‍ ആഭ്യന്തര പരാതി സിമിതിയുണ്ടാക്കാന്‍ ഇടപെടല്‍ തേടി വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മപ്രിയ. ഈ കേസിന്റെ പേരില്‍ പുറത്തുപോയ നടിമാരെ ഉപാധികളില്ലാതെ തിരിച്ചെടുത്താലേ പറയുന്നതില്‍ കാര്യമുള്ളൂ. പുറത്തുപോയവര്‍ പുതിയ അംഗത്വ അപേക്ഷ നല്‍കണമെന്നാണ് അമ്മയുടെ നിലപാടെന്നും പത്മപ്രിയ പറഞ്ഞു.                                                                                                  കേസ് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്, അതുകൊണ്ട് തന്നെ അതേ കുറിച്ച് അധികം പറയാന്‍ ഉദ്ദേശിക്കുന്നില്ല. കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്നാണ് ഞങ്ങള്‍ എല്ലാവരുടേയും പ്രതീക്ഷ. അതില്‍ അധികം കാലതാമസം ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്ടെന്ന് തന്നെ നീതി ലഭിക്കട്ടെയെന്നും പത്മപ്രിയ പറയുന്നു.ഇത്തരം വിഷയങ്ങളില്‍ യഥാര്‍ത്ഥ പരിഹാരം വേണമെന്നാണ് ആഗ്രഹമെങ്കില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. അതിന് സിനിമ മേഖല മുഴുവനായി പിന്തുണ നല്‍കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരേണ്ടത് പ്രധാനമാണെന്നും പത്മപ്രിയ പറയുന്നു.റിപ്പോര്‍ട്ട് പുറത്ത് വരാതിരിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോയെന്ന കാര്യമൊന്നും അറിയില്ലെന്നും അവര്‍ പറഞ്ഞു.