Tuesday, May 7, 2024
keralaNews

അഭിഭാഷകന്‍ സ്വയം തീകൊളുത്തി മരിച്ചു.

രാജസ്ഥാന്‍ :ജയ്പുര്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട് (എസ്ഡിഎം) അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് സികാറില്‍ അഭിഭാഷകന്‍ സ്വയം തീകൊളുത്തി മരിച്ചു. എസ്ഡിഎം രാകേഷ് കുമാറിനെതിരെ പ്രതിഷേധിക്കുന്നതിനിടെ അഭിഭാഷകനായ ഹന്‍സ്‌രാജ് മാളവ്യ(40) ആണ് തീകൊളുത്തിയത്.പിന്നാലെ എസ്ഡിഎമ്മിന്റെ മുറിയിലേക്ക് കയറി അദ്ദേഹത്തെയും തീയിലേക്കു വലിച്ചിട്ടു. രാകേഷ് കുമാറിന് കൈവിരലുകള്‍ക്ക് ഉള്‍പ്പെടെ പൊള്ളലേറ്റെങ്കിലും രക്ഷപ്പെട്ടു.