Wednesday, May 1, 2024
Newsworld

അഫ്ഗാനിസ്ഥാന്‍ ഷിയ പള്ളിയില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു.

അഫ്ഗാനിസ്ഥാനിലെ കുണ്ടൂസില്‍ ഷിയ മുസ്‌ലിം പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. 143 പേര്‍ക്കു പരുക്കേറ്റു.ഗൊസാറെ സയ്യദ് അബാദ് പള്ളിയില്‍ തിങ്ങിനിറഞ്ഞ വിശ്വാസികള്‍ക്കിടയിലാണ് സ്‌ഫോടനം നടന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. യുഎസ് സേന ഓഗസ്റ്റില്‍ അഫ്ഗാന്‍ വിട്ടശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഉത്തരവാദിത്തം ആരുമേറ്റിട്ടില്ലെങ്കിലും ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരാണ് പിന്നിലെന്ന് സംശയിക്കുന്നു.ന്യൂനപക്ഷമായ ഷിയ മുസ്‌ലിംകള്‍ക്കെതിരെ അഫ്ഗാനില്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ഞായറാഴ്ച കാബൂളിലെ ഈദ് ഗാഹ് പളളിയില്‍ നടന്ന സ്‌ഫോടനത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു.ഓഗസ്റ്റ് 26ന് കാബൂള്‍ വിമാനത്താവളത്തിനു സമീപമുണ്ടായ ഐഎസ് ആക്രമണത്തില്‍ 13 യുഎസ് സൈനികരും 169 അഫ്ഗാന്‍കാരും കൊല്ലപ്പെട്ടിരുന്നു.