Tuesday, May 7, 2024
keralaNews

അപകടകരമായി ബൈക്കോടിച്ച് 17 വയസ്സുകാരനും പിതാവിനുമെതിരെ കേസെടുത്തു

തിരക്കേറിയ ദേശീയപാതയില്‍ അപകടകരമായി ബൈക്കോടിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന് 17 വയസ്സുകാരനും പിതാവിനുമെതിരെ പൊലീസ് കേസെടുത്തു. മംഗലംഡാം സ്വദേശിയായ വിദ്യാര്‍ഥിയാണ് പാലക്കാട് കുഴല്‍മന്ദത്ത് ദേശീയപാതയിലൂടെ അപകടകരമായി ബൈക്കോടിച്ചത്. വിദ്യാര്‍ഥിയാണ് ബൈക്കോടിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനു പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ കേസെടുത്തത്.