Monday, April 29, 2024
keralaLocal NewsNews

അനുസ്മരണ സമ്മേളനം നടത്തി

എരുമേലി: എരുമേലി മഹല്ലാ മുസ്ലിം ജമാ അത്ത് അസിസ്റ്റന്റ് ഇമാമായിരുന്നു അബ്‌ദുൽ അസീസ് മൗലവി വിടപറഞ്ഞിട്ട് ഇന്ന് ഒരുവർഷം പൂർത്തിയാകുകയാണ് .
ജമാ അത്തിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനയും യോഗവും നടത്തി.
പരിപാടിയിൽ പ്രസിഡന്റ് പി.എ ഇർഷാദ് അധ്യക്ഷത വഹിച്ചു. ഇമാം ഹാമിദ് ഖാൻ ബാഖവി പ്രാർത്ഥനക്ക്‌ നേതൃത്വം നൽകി. ജമാ അത്ത് സെക്രട്ടറി സി.എ.എം കരീം ചക്കലായ്ക്കൽ, ട്രെഷറർ സി. യു അബ്‌ദുൽ കരീം ചെറുകോപതാൽ. വൈസ് പ്രസിഡന്റ് അബ്‌ദുൽ കരീം വെട്ടിയാനിക്കൽ, ജോയിന്റ് സെക്രട്ടറി നിസാർ പ്ലാമൂട്ടിൽ, ഹാജി ഹബീബ് മുഹമ്മദ്‌ മൗലവി,ജമാ അത്ത് കമ്മിറ്റി മെമ്പർ മാരായ ഫൈസൽ മാവുങ്കൽ പുരയിടം അജുമൽ അഷറഫ് വിലങ്ങുപാറ, ഷിഹാബ് പുതുപ്പറമ്പിൽ, ആൻസാരി പാടിക്കൽ,തുടങ്ങിയവർ സംസാരിച്ചു. ശാഖ ഇമാമീങ്ങൾ, അസിസ്റ്റന്റ് ഇമാമീങ്ങൾ ശാഖ ഭാരവാഹികൾ ജമാ അത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.