Wednesday, May 15, 2024
keralaNews

തേക്കടിയില്‍ കടുവ ചത്ത നിലയില്‍

പെരിയാര്‍ കടുവ സങ്കേതത്തില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. തേക്കടി റേഞ്ചിലെ പാറവളവ് ഭാഗത്താണ് ഉദ്ദേശം 6 വയസ്സുള്ള കടുവയെ കണ്ടെത്തിയത്. മറ്റ് മൃഗങ്ങളില്‍ നിന്നു ശക്തമായ അടിയേറ്റ് ഇടതു തോളിനുണ്ടായ പരുക്കാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. തേക്കടി തടാകത്തിലാണ് ജഡം കാണപ്പെട്ടത്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച കമ്മിറ്റിയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.