Monday, April 29, 2024
keralaNewsObituary

അനുസ്മരണം മെയ് 12ന്

രാജ്യത്തെ ക്രൈസ്തവ സഭാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മേല്‍പ്പട്ട സ്ഥാനത്തിരുന്ന മാര്‍ത്തോമാ സഭയുടെ മുന്‍ പരമാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വിര്‍ച്ച്വല്‍ അനുസ്മരണം വൈഎംസിഎ കേരള റീജിയന്റെ നേതൃത്വത്തില്‍ മെയ് 12 ബുധനാഴ്ച വൈകിട്ട് 8മണിക്ക് നടക്കും.മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. വൈഎംസിഎ ദേശീയ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശി അനുസ്മരണ സമ്മേളനത്തിന് നേതൃത്വം നല്കും.

കേരള റീജണല്‍ ചെയര്‍മാന്‍ ജോസ് ജി. ഉമ്മന്‍ അധ്യക്ഷത വഹിക്കും. മോസ്റ്റ് റവ.ഡോ. തിയോഡഷ്യസ് മാര്‍ത്തോമാ മെത്രാപോലീത്ത, കര്‍ദിനാള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലംഞ്ചേരി, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപോലീത്ത, ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്ത, സിനിമ സംവിധായകന്‍ ബ്ലസി, സജി ചെറിയാന്‍ എംഎല്‍എ എന്നിവര്‍ സംബന്ധിക്കും.
ജനറല്‍ സെക്രട്ടറി റെജി വര്‍ഗ്ഗീസ്, സംസ്ഥാന കോര്‍ഡിനേറ്റര്‍ പ്രൊഫ. ഡോ. റോയിസ് മല്ലശ്ശേരി, ട്രഷറാര്‍ വര്‍ഗ്ഗീസ് അലക്‌സാണ്ടര്‍, വൈസ് ചെയര്‍മാന്മാരായ വര്‍ഗ്ഗീസ് അലക്‌സാണ്ടര്‍, പ്രൊഫ. അലക്‌സ് തോമസ്, ജിയോ ജേക്കബ് എന്നിവര്‍ നേതൃത്വം നല്കും. കേരളത്തിലെ 543 വൈഎംസിഎകളില്‍ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കും. ആത്മീയതയുടെയും മാനവികതയുടെയും അര്‍ത്ഥം ഗ്രഹിപ്പിച്ച പ്രഭാഷണം ലോകനേതാക്കളെ പോലും ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ആരാധകരാക്കി. വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ക്രൈസ്തവ സഭകള്‍ക്ക് മാത്രമല്ല സമൂഹത്തിന്റെയും കൂടി നഷ്ടമാണ്.