Wednesday, May 15, 2024
keralaLocal News

എരുമേലി പഞ്ചായത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

കോവിഡിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കാന്‍ സജ്ജമായിരിക്കുകയാണ് എരുമേലി ഗ്രാമപഞ്ചായത്ത്. ഡി. സി. സി. യെ സി. എഫ്. എല്‍. ടി. സിയാക്കി ഉയര്‍ത്തിയതിനു പുറമെ കോവിഡ് രോഗികള്‍ക്ക് ഹെല്‍പ്പ്ഡെസ്‌ക് വാര്‍റൂം, വാഹന സൗകര്യം എന്നിവയും ക്രമീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജുകുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി ഇ. ജെ, നോഡല്‍ ഓഫീസര്‍ പ്രമോദ്, പഞ്ചായത്തംഗങ്ങളായ വി. ഐ. അജി, സുനിമോള്‍, വിവിധ സന്നദ്ധ സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പത്ത് വാഹനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും റാപിഡ് റെസ്പോണ്‍സ് ടീം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വീടുകളില്‍ കഴിയുന്നവരില്‍ രോഗാവസ്ഥ ഗുരുതരമായവര്‍ക്ക് ഓക്സിജന്‍ നല്‍കുന്നതിനും പരിശോധനയ്ക്കും ആരോഗ്യ വകുപ്പുമായി ആലോചിച്ച് പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. നിര്‍ധനരായവര്‍ക്കും കിടപ്പുരോഗികള്‍ക്കും വീടുകളില്‍ ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പുവരുത്തും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് ഹെല്‍പ്പ് ഡെസ്‌ക്, വാര്‍ റൂം എന്നിവ ആരംഭിച്ചിരിക്കുന്നത്.

ഫോണ്‍: ഓഫീസ്: 04828-210337, 9496608122. നോഡല്‍ ഓഫീസര്‍: 9495733175, പ്രസിഡന്റ് 8590559167, സെക്രട്ടറി -8547046245, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ 9447507639, ജൂനിയര്‍ ഹെല്‍ത്ത്ഇന്‍സ്പെക്ടര്‍ -9946607491, പഞ്ചായത്ത് ക്ലര്‍ക്ക് : 9447785747, 9605572791.