Saturday, April 27, 2024
keralaNewspolitics

അധ്യക്ഷസ്ഥാനം ഒഴിയില്ല; വിമതപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നോട്ടിസ് നല്‍കും

വിമതപ്രവര്‍ത്തനം നടത്തിയവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്ന് എല്‍ജെഡിയില്‍ സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാര്‍. 48 മണിക്കൂറിനകം മറുപടി നല്‍കണം.                                                                            സംഘടനവിരുദ്ധപ്രവര്‍ത്തനം നടന്നു, അതിനെ പാര്‍ട്ടി അപലപിക്കുന്നു. തെറ്റ് തിരുത്തിയാല്‍ പാര്‍ട്ടിയില്‍ തുടരാമെന്നും എം.വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. ദേശീയ സെക്രട്ടറി വര്‍ഗീസ് ജോര്‍ജും, എംഎല്‍എ പി. മോഹനനും ഒപ്പമുണ്ടായിരുന്നു.എല്‍.ജെ.ഡി സംസ്ഥാന അധ്യക്ഷസ്ഥാനം ഒഴിയില്ലെന്ന് വ്യക്തമാക്കിയ എം.വി.ശ്രേയാംസ്‌കുമാര്‍ വിമതരെ തളളി. 11 ജില്ലാ അധ്യക്ഷന്‍മാര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാന കമ്മറ്റി അംഗങ്ങളില്‍ ഭൂരിഭാഗവും പാര്‍ട്ടിക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ആവശ്യം വിമതര്‍ തള്ളി. തിരുത്താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ശ്രേയാംസ് പറഞ്ഞത് വാസ്തുതാവിരുദ്ധമായ കാര്യങ്ങളെന്ന് ഷെയ്ക് പി.ഹാരിസ്. തീരുമാനമെടുക്കേണ്ടത് സംസ്ഥാന കൗണ്‍സിലും എക്‌സിക്യൂട്ടീവും. വിശദീകരണം തേടാനുള്ള ഇന്നത്തെ സെക്രട്ടേറിയറ്റ് തീരുമാനം തള്ളുന്നുവെന്നും അവര്‍ പറഞ്ഞു.