Wednesday, April 24, 2024
EntertainmentkeralaNews

പുത്തന്‍ സാങ്കേതിക മികവില്‍ സ്ഫടികം ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി അറിയിക്കുകയാണ് മോഹന്‍ലാല്‍

28 വര്‍ഷങ്ങള്‍ക്കിപ്പുറം ആടുതോമയും ചാക്കോമാഷും തുളസിയുമെല്ലാം തിയറ്ററില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ പുത്തന്‍ സാങ്കേതിക മികവില്‍ സ്ഫടികം ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി അറിയിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയിയൂടെ ആയിരുന്നു മോഹന്‍ലാലിന്റെ നന്ദി പ്രകടനം.’നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷവും ആടു തോമയുടെ മേല്‍ ചൊരിയുന്ന അതിശക്തമായ പ്രതികരണത്തിനും സ്‌നേഹത്തിനും വാക്കുകള്‍ക്കതീതമായ നന്ദി! സ്ഫടികം 4K ATMOS-ന് പിന്നിലുള്ള ഭദ്രന്‍ സാറിനും ടീമിനും വലിയ നന്ദിയും ധൈര്യവും!’, എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. ഒപ്പം സ്ഫടികത്തിലെ സ്റ്റില്ലും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.ടെലിവിഷനില്‍ ‘സ്ഫടികം’ കണ്ട് ആവേശംകൊണ്ടവര്‍ക്ക് ചിത്രം ബിഗ് സ്‌ക്രീനില്‍ കാണാനുള്ള അവസരമായിരുന്നു സംവിധായകന്‍ ഭദ്രന്‍ ഒരുക്കിയത്. ഒടുവില്‍ തിയറ്ററുകളില്‍ ചിത്രം നിലയുറപ്പിക്കുകയും ചെയ്തു. മികച്ച പ്രതികരണങ്ങള്‍ക്ക് ഒപ്പം ബോക്‌സ് ഓഫീസ് കളക്ഷനിലും ചിത്രം മിന്നും പ്രകടനം കാഴ്ചവയ്ക്കുകയാണ്. മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫര്‍’ ഉണ്ടായിട്ടും ആദ്യദിനം ‘സ്ഫടികം’ നേടിയത് 77 ലക്ഷമാണ്. മൂവി ട്രാക്കേഴ്‌സായ ഫ്രൈഡേ മാറ്റ്‌നിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.അതേസമയം, മോഹന്‍ലാലുമായി താന്‍ വീണ്ടും ഒന്നിക്കുന്നുവെന്ന് ഭദ്രന്‍ പറഞ്ഞത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഒരു ബി?ഗ് ബജറ്റ് ചിത്രമാണ് വരുന്നതെന്നും ഇതുവരെ കാണാത്ത ഒരു മോഹന്‍ലാലിനെ സിനിമയില്‍ കാണാനാകുമെന്നുമാണ് ഭദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ജിം കെനി എന്നാണ് സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരെന്നും ശക്തമായ കഥാപാത്രങ്ങളുള്ള ഒരു റോഡ് മൂവി ആണെന്നും ഭദ്രന്‍ മുന്‍പ് പറഞ്ഞിരുന്നു.