Monday, April 29, 2024
keralaNewspolitics

അതിജീവിതയെ വേട്ടയാടാന്‍ യുഡിഎഫും സതീശനും ശ്രമിക്കുന്നു: ഇ.പി

തിരുവനന്തപുരം: അതിജീവിതയെ വേട്ടയാടാന്‍ വി.ഡി.സതീശനും യുഡിഎഫുമാണ് ശ്രമിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സതീശന്‍ ഉയര്‍ന്ന് ചിന്തിക്കണം. അതിജീവിതയുടെ കാര്യത്തില്‍ താന്‍ തെറ്റായ ഇടപെടല്‍ നടത്തിയിട്ടില്ല.

സര്‍ക്കാര്‍ നീതി നല്‍കിയെന്ന് അതിജീവിത പറഞ്ഞുകഴിഞ്ഞുവെന്നും ഇ.പി.ജയരാജന്‍ കൊച്ചിയില്‍ പറഞ്ഞു.