Monday, May 13, 2024
keralaNewsObituary

അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം; ഈ വര്‍ഷം ഇത് നാലാമത്തെ മരണം

പാലക്കാട് : അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു.

മേട്ടുവഴിയില്‍ മരുതന്‍-ജിന്‍സി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഈ വര്‍ഷം അട്ടപ്പാടിയില്‍ ഉണ്ടാകുന്ന നാലാമത്തെ ശിശു മരണമാണിത്.ചികിത്സാ സൗകര്യങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തത് കൊണ്ടാണ് അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ സംഭവിക്കുന്നത്. എന്നാല്‍ ഇതിനെതിരെ നടപടി എടുക്കാനോ കോളനിയിലെ ജനങ്ങള്‍ക്ക് സൗകര്യം ഒരുക്കിക്കൊടുക്കാനോ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.