Monday, April 29, 2024
keralaNews

അടുത്ത മണിക്കൂറുകളില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

അടുത്ത മണിക്കൂറുകളില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത.
ജിഎഫ്എസ് (എന്‍സിഇപി), ഇസിഎംഡബ്ലിയുഎഫ്, എന്‍ഇപിഎസ്, എന്‍സിയുഎം എന്നീ കാലാവസ്ഥാ മോഡലുകള്‍ മധ്യ വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി പ്രവചിക്കുന്നു. ജിഎഫ്എസ് കാലാവസ്ഥാ മോഡല്‍ പ്രകാരം തിങ്കളാഴ്ച എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ മഴക്ക് സാധ്യത
അതേസമയം, ഇസിഎംഡബ്ലിയുഎഫിന്റെ കാലാവസ്ഥ മോഡല്‍ പ്രകാരം ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത.