Friday, May 10, 2024
keralaNews

അഞ്ചുവയസ്സുകാരിക്ക് വിട ; സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.

ആലുവ :കേരളത്തിനാകെ നൊമ്പരമായി ക്രൂരമായ പീഡനങ്ങള്‍ക്കു വിധേയയായി കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിക്ക് വേദനയോടെ വിടചൊല്ലി.അഞ്ചുവയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു.കീഴ്മാട് പഞ്ചായത്തിലെ പൊതുശ്മശാനത്തില്‍ ശവസംസ്‌കാര ചടങ്ങുകള്‍ നടന്നത്.
രാവിലെ ഏഴരയോടെ കുട്ടി ഒന്നാം ക്ലാസില്‍ പഠിച്ചിരുന്ന കുന്നുംപുറം തായിക്കാട്ടുകര എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനം മണിക്കൂറുകള്‍ നിണ്ടുനിന്നു. ഹൃദയഭേദകമായ രംഗങ്ങള്‍ക്കാണ് സ്‌കൂള്‍ അങ്കണം വേദിയായത്.സഹപാഠികളും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. അമ്മമാര്‍ അലറിക്കരഞ്ഞു. അല്‍പസമയത്തിനകം മൃതദേഹം കീഴ്മാട് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.അറസ്റ്റിലായ പ്രതി ബിഹാര്‍ പരാരിയ സ്വദേശി അസഫാക് ആലത്തെ (28) രാവിലെ 11 മണിക്ക് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ കുറ്റങ്ങള്‍ക്കു പുറമേ ‘പോക്‌സോ’ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി.