Sunday, May 12, 2024
indiaNewsSportsworld

ബാഡ്മിന്റണില്‍ സിന്ധുവിന് വിജയത്തുടക്കം

ടോക്കിയോ ഒളിംപിക്‌സ് വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് അനായാസ ജയം.

ഗ്രൂപ്പ് ജെയിലെ ആദ്യ മത്സരത്തിലാണ് സിന്ധുവിന്റെ ജയം. ഇസ്രയേലിന്റെ സെനിയ പോളികാര്‍പോവയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-7, 21-10. 2016 റിയോ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേതാവായ സിന്ധുവിന് യാതൊരു വെല്ലുവിളിയുയര്‍ത്താനും പോളികാര്‍പോവയ്ക്ക് ആയില്ല.