Monday, April 29, 2024
keralaNews

അംബികാ വിദ്യാഭവന്‍ സ്‌കൂള്‍ സൗജന്യ ഓണ്‍ലൈന്‍ യോഗാ പരിശീലനം

ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗാ ദിനാഘോഷങ്ങളോടനുബന്ധിച്ച് ജൂണ്‍ 1 മുതല്‍ യോഗാദിനമായ ജൂണ്‍ 21 വരെ സമൂഹത്തിലെ എല്ലാ മേഖലകളില്‍ നിന്നുമുള്ളവര്‍ക്കായി അംബികാ വിദ്യാഭവന്‍ സ്‌കൂള്‍ സൗജന്യ ഓണ്‍ലൈന്‍ യോഗാപരിശീലനം ഒരുക്കുകയാണ്.
പൊന്‍കുന്നം ആസ്ഥാനമായ സ്വസ്തി യോഗ സെന്ററിലെ വിദഗ്ധരായ യോഗാ പരിശീലകരാണ് പരിശീലനം നല്‍കുന്നത്. മൂന്നാഴ്ചകൊണ്ട് അവരുടെ ശരീരപ്രകൃതിക്കിണങ്ങിയ രീതിയില്‍ ആരോഗ്യമുള്ള ശരീരം കാത്തുസൂക്ഷിക്കാന്‍ പര്യാപ്തമായ യോഗ എല്ലാവരെയും പരിശീലിപ്പിക്കുകയാണ് ലക്ഷ്യം.എല്ലാദിവസവും രാവിലെ ഓണ്‍ലൈന്‍ മോഡിലാണ് നടക്കുക എന്നതിനാല്‍ അവരവരുടെ വീടുകളില്‍ ഇരുന്ന് സ്വസ്ഥമായി ഇത് പരിശീലിക്കാന്‍ സാധിക്കുന്നതാണ് .ഏത് പ്രായത്തിലുള്ളവര്‍ക്കും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഇതില്‍ പങ്കെടുക്കാവുന്നതാണ് പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ പൂരിപ്പിക്കേണ്ടതാണ്.  https://bit.ly/34scd8f

ഐങ്കൊമ്പ് ഗ്രാമചേതന സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഈ പരിപാടിയില്‍ സാങ്കേതികസഹായം നിര്‍വഹിക്കുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക്:
9495870180
അേേമരവാലിെേ മൃലമ