സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു കാലിക്കറ്റ് സര്‍വ്വകലാശാല സുരക്ഷാ ജീവനക്കാരന് അറസ്റ്റില്‍
കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ സുരക്ഷാ വിഭാഗത്തിലെ ജീവനക്കാരനെതിരെ കേസ്.
വള്ളിക്കുന്ന് സ്വദേശി എം മണികണ്ഠനെയാണ് (38) പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഡ്യൂട്ടിക്കിടയാണ് ഇയാള്‍ 12 കാരിയെ പീഡനത്തിനിരയാക്കിയത്.
ഒരു സ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ കഴിഞ്ഞ ദിവസം സര്‍വ്വകലാശാലയുടെ സ്ഥലത്ത് കൂടി. വീട്ടിലേക്ക് പോയിരുന്നു.
ഇവരെ മണികണ്ഠന് തടയുകയും തിരിച്ചയക്കുകയും ചെയ്തു. എന്നാല്‍ ഈ പെണ്‍കുട്ടികളില്‍ ഒരാളെ മണികണ്ഠന് പിന്നീട് തിരിച്ചു വിളിക്കുകയും പീഡിപ്പിക്കുയുമായിരുന്നുവെന്നാണ് പരാതി.
ക്യാമ്പസിനകത്ത് കളിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയ ശേഷം വീട്ടുകാരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
സര്‍വ്വകലാശാലയില്‍ കരാര്‍ ജീവനക്കാരനാണ് മണികണ്ഠനെന്നും ഇയാളെ അടിയന്തരമായി സര്‍വ്വീസില്‍നിന്നും പുറത്താക്കുമെന്ന് സര്‍വ്വകലാശാല വ്യക്തമാക്കി.