Saturday, April 27, 2024
keralaNews

സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ല.

സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് തീയേറ്ററുകള്‍ ഉടനെ തുറക്കേണ്ടെന്ന തീരുമാനം.നിലവിലെ സാഹചര്യം പരിഗണിച്ച് തീയേറ്ററുകള്‍ തുറക്കുന്നത് നീട്ടിവയ്ക്കുന്നതാവും ഉചിതമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തോട് ചലച്ചിത്ര സംഘടനകളും യോജിക്കുകയായിരുന്നു. തീയേറ്ററുകള്‍ തുറക്കുന്ന ഘട്ടം വരുമ്‌ബോള്‍ വിനോദ നികുതിയില്‍ ഇളവ് അനുവദിക്കണമെന്ന് സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സിനിമ തീയേറ്ററുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് തുറക്കാന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ തീയേറ്ററുകള്‍ ഉടനെ തുറക്കേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാരും സിനിമ സംഘടനകളും സ്വീകരിച്ചത്.അതേസമയം, സമീപ സംസ്ഥാനമായ തമിഴ്‌നാട്ടിലും മറ്റും ഇതിനോടകം തീയേറ്ററുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു. ഫിലിം ചേംബര്‍, ഫിയോക്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും മന്ത്രി എ കെ ബാലനും യോഗത്തില്‍ പങ്കെടുത്തു.