Tuesday, April 30, 2024
indiakeralaNews

വിദേശ സംഭാവന ; മൂന്ന് സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കി .

വിദേശത്ത് നിന്നും സംഭാവന സ്വീകരിക്കുന്നതില്‍ മൂന്ന് സംഘടനകളുടെ ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.ജാര്‍ഖണ്ഡ്, മണിപൂര്‍, മുംബൈ എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഇവാഞ്ചലിക്കല്‍ സംഘടനകളുടെ ലൈസന്‍സുകളാണ് റദ്ദാക്കിയിട്ടുള്ളത്. ഇത് കൂടാതെ യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെവന്‍ത് ഡേ അഡ്വെന്റിസ്റ്റ് ചര്‍ച്ച്, ബാപ്റ്റിസ്റ്റ് ചര്‍ച്ച് എന്നിവ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ പറയുന്നു.

1964 മുതല്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ദി ന്യൂ ലൈഫ് ഫെലോഷിപ്പ് അസോസിയേഷന്റെ ലൈസന്‍സ് നേരത്തെ കേന്ദ്രം റദ്ദാക്കിയിരുന്നു. മതപരിവര്‍ത്തനം പരാതിയെ തുടര്‍ന്ന് 2020 ഫെബ്രുവരി പത്തിനായിരുന്നു ഇത്.
1910ല്‍ ഇന്ത്യയിലെത്തിയ മിഷണറിയാണ് ഇവാഞ്ചലിക്കല്‍ അസോസിയേഷന് രൂപം നല്‍കിയത്.

1952 മുതല്‍ മണിപൂരില്‍ നിന്ന് ഈ സംഘടന പൂര്‍ണമായ രീതിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. നിലവിലെ കണക്കുകള്‍ അനുസരിച്ച് 22457 എന്‍ജിഒകളും സംഘടനകളുമാണ് എഫ് സിആര്‍എയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 20674 സംഘടനകളുടെ വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള ലൈസന്‍സാണ് കേന്ദ്രം ഇതിനോടകം റദ്ദാക്കിയിരിക്കുന്നത്. ഒന്നാം മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് 14800 എന്‍ജിഒ കളെ മാനദണ്ഡങ്ങള്‍ ലംഘിച്ച് വിദേശ സഹായം സ്വീകരിച്ചതിന് ഡി രജിസ്റ്റര്‍ ചെയ്തിരുന്നു. വിദേശത്ത് നിന്ന് സംഭാവനകള്‍ സ്വീകരിക്കാന്‍ അത്യാവശ്യമായുള്ള ലൈസന്‍സാണ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്.