Thursday, April 25, 2024
keralaNews

ഡിജിറ്റല്‍ ടെക്‌നോളജി സഭ എക്‌സലന്‍സ് അവാര്‍ഡ് പോലീസ് മേധാവി ഏറ്റുവാങ്ങി

ഡിജിറ്റല്‍ ടെക്‌നോളജി സഭ എക്‌സലന്‍സ് അവാര്‍ഡ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഏറ്റുവാങ്ങി. ഇന്‍ഫോസിസ് സെന്റര്‍ ഹെഡ്ഡും ജി-ടെക് ചെയര്‍മാനുമായ സുനില്‍ ജോസ് ആണ് അവാര്‍ഡ് സമ്മാനിച്ചത്. എ.ഡി.ജി.പി മനോജ് എബ്രഹാമും ചടങ്ങില്‍ സംബന്ധിച്ചു.

ആധുനിക സാങ്കേതിക വിദ്യകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള കേരളാ പോലീസിന്റെ ശ്രമങ്ങള്‍ക്കാണ് ബഹുമതി ലഭിച്ചത്. സോഷ്യല്‍ മീഡിയ ഇടപെടലുകള്‍, കോവിഡ് 19 ന് എതിരെയുള്ള പോലീസിന്റെ ഡിജിറ്റല്‍ നടപടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവിധ ഡിജിറ്റല്‍ പദ്ധതികളാണ് കേരള പോലീസിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്.

സൈബര്‍ ഡോം, വ്യാജവാര്‍ത്തകള്‍ തടയുന്നതിന് സ്വീകരിച്ച നടപടികള്‍, ക്വാറന്റെയ്ന്‍, ഇ-പാസ്, ഇ-ഷോപ്പിംഗ്, ടെലി മെഡിസിന്‍ എന്നിവയ്ക്കായി നിര്‍മ്മിച്ച ആപ്പുകള്‍ എന്നിവ ഡിജിറ്റല്‍ മേഖലയിലെ പോലീസിന്റെ പ്രധാന നേട്ടങ്ങളാണ്.