Sunday, May 19, 2024
HealthkeralaNews

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന.

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. ഇന്നലെ 1.72 ലക്ഷം പേര്‍ക്ക് രോഗം കണ്ടെത്തി. മുന്‍ദിവസത്തേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ 7 ശതമാനം വര്‍ധന രേഖപ്പെടുത്തി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.26 ശതമാനത്തില്‍ നിന്ന് 11 ശതമാനമായി വര്‍ധിച്ചു. 24 മണിക്കൂറിനിടെ 1008 മരണവും സ്ഥിരീകരിച്ചു. അതേസമയം 2.59 ലക്ഷം പേര്‍ രോഗമുക്തരായി. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 15.33 ലക്ഷമായി കുറഞ്ഞു. 95.14 ശതമാനമാണ് രോഗമുക്തി നിരക്ക്.