Monday, April 29, 2024
GulfNewsworld

യുഎഇയുടെ വിവിധയിടങ്ങളില്‍ നേരിയ ഭൂചലനം

യുഎഇയുടെ വിവിധയിടങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇറാനിലെ ബന്ദര്‍ അബ്ബാസില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂമികുലുക്കത്തിന്റെ പ്രകമ്പനമാണു ദുബായ്, ഷാര്‍ജ, അബുദാബി, അജ്മാന്‍, ഉമ്മല്‍ ഖുവൈന്‍ എന്നിവിടങ്ങളില്‍ അനുഭവപ്പെട്ടത്. വൈകിട്ട് നാല് ഏഴിനായിരുന്നു ഭൂചലനം. യുഎയില്‍ എവിടെയും അപകടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബഹുനില കെട്ടിടങ്ങളിലുണ്ടായിരുന്നവര്‍ പലരും പുറത്തിറങ്ങി. ദുബായ് ഡൗണ്‍ടൗണ്‍, ഖിസൈസ്, ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു.