Friday, May 10, 2024
indiaNewsworld

മൃഗങ്ങളെ കടത്തല്‍: ആറ് ഇന്ത്യക്കാര്‍ അറസ്റ്റില്‍

ദില്ലി: പാണ്ട അടക്കം നിരവധി മൃഗങ്ങളെ തായ്‌ലന്റില്‍ നിന്ന് കടത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെ ബാങ്കോക്ക് വിമാനത്താവളത്തില്‍ ആറ് ഇന്ത്യക്കാര്‍ അറസ്റ്റില്‍. ഇവരില്‍ നിന്ന് പാമ്പും, പല്ലിയും അടക്കം 87 മൃഗങ്ങളെ പിടികൂടി. ചെക്ക് ഇന്‍ ചെയ്ത ലഗേജിനുള്ളില്‍ നിന്നാണ് ഇവയെ കണ്ടെത്തിയത്. ബാങ്കോക്കില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയിലാണ് മൃഗങ്ങളുമായി വരികയായിരുന്ന ഇവര്‍ പിടിയിലായത്.  ഇവരില്‍ നിന്ന് കണ്ടെടുത്ത മൃഗങ്ങള്‍ വംശനാശഭീഷണി നേരിടുന്നവയാണ്. തായ്‌ലന്‍ഡില്‍ 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. മറ്റു വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇന്ത്യക്കാരായ ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.