Friday, May 10, 2024
keralaNewsObituary

കര്‍ഷകനെ കൊന്ന കാട്ടുപോത്തിനെ വെടി വച്ച് കൊല്ലാം; സിസിഎഫ്

കോഴിക്കോട്: കക്കയത്ത് ആളെ കൊന്ന കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാന്‍ അനുവാദം നല്‍കി സിസിഎഫ് ഉത്തരവ്. മയക്കുവെടി വച്ച് പിടികൂടാന്‍ സാധിക്കാത്ത പക്ഷം വെടിവച്ച് കൊല്ലാമെന്നാണ് ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്നത്. കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടാന്‍ പരമാവധി ശ്രമിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കര്‍ഷകനെ കുത്തിയ കാട്ടുപോത്താണെന്ന് ഉറപ്പാക്കിയ ശേഷമാകണം നടപടി സ്വീകരിക്കേണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്‍ഷകന്‍ ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. കക്കയം സ്വദേശി എബ്രഹാമിനെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. കര്‍ഷകനായ ഇദ്ദേഹത്തെ കൃഷിയിടത്തില്‍ വച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.