Wednesday, May 8, 2024
keralaNewspolitics

മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

നിയമസഭ, മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.നിയമസഭ തിരഞ്ഞെടുപ്പില്‍ 27 സീറ്റുകളിലാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്. പാണക്കാട് മുഹമ്മദലി ഷിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അബ്ദുല്‍ സമദ് സമദാനിയും രാജ്യസഭാ സീറ്റിലേക്ക് പി.വി.അബ്ദുല്‍ വഹാബും മത്സരിക്കും. പുനലൂര്‍, ചടയമംഗലം, പേരാമ്പ്ര സീറ്റുകളില്‍ പിന്നീട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. 1996ന് ശേഷം ആദ്യമായി വനിതാ സ്ഥാനാര്‍ഥിയും പട്ടികയില്‍ ഇടംപിടിച്ചു. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നൂര്‍ബിന റഷീദിനെയാണ് തീരുമാനിച്ചിരിക്കുന്നത്.

മറ്റു സ്ഥാനാര്‍ഥികള്‍ ഇവര്‍:
മലപ്പുറം പി. ഉബൈദുല്ല, അഴീക്കോട് കെ.എം. ഷാജി, ഏറനാട് പി.കെ.ബഷീര്‍, വേങ്ങര പി.കെ.കുഞ്ഞാലിക്കുട്ടി, തിരൂരങ്ങാടി കെ.പി.എ. മജീദ്, കുറ്റ്യാടി പാറയ്ക്കല്‍ അബ്ദുല്ലയും മത്സരിക്കും.