Friday, May 17, 2024
indiaNewspolitics

മധ്യപ്രദേശ് പ്രതിപക്ഷ നേതൃസ്ഥാനം കമല്‍നാഥ് രാജിവച്ചു

മധ്യപ്രദേശ് . കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിനിടെ മധ്യപ്രദേശ് പ്രതിപക്ഷ നേതൃസ്ഥാനം കമല്‍നാഥ് രാജിവച്ചു. രാജി സോണിയ ഗാന്ധി അംഗീകരിച്ചു. ഗോവിന്ദ് സിങ് പ്രതിപക്ഷ നേതാവാകും. രാജിയുടെ കാരണങ്ങള്‍ വ്യക്തമല്ല. നിലവില്‍ മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ കൂടിയാണ് അദ്ദേഹം. സംഘടന തിരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് കടക്കുന്നതിന് മുമ്പാണ് തീരുമാനം.

മുന്‍ മുഖ്യമന്ത്രിയായിരുന്ന കമല്‍നാഥിന്റെ രാജി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്വീകരിച്ചതായും പുതിയ പ്രതിപക്ഷ നേതാവായി ഡോ. ഗോവിന്ദ് സിംഗിനെ നിയമിച്ചെന്നുമാണ് വിവരം.

കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടിയുടെ നേതാവായി നിന്നുകൊണ്ട് പാര്‍ട്ടിക്ക് നല്‍കിയ സംഭാവനകളെ അഭിനന്ദിക്കുകയാണെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി രാജി സ്വീകരിച്ചതായും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു.

അതേസമയം പുതിയ പ്രതിപക്ഷ നേതാവായി ഡോ. ഗോവിന്ദ് സിംഗിനെ നിയമിച്ചു. മദ്ധ്യപ്രദേശിലെ ലഹാര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമാണ് ഗോവിന്ദ് സിംഗ്. 2023 അവസാനത്തോടെയാണ് മദ്ധ്യപ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.