Friday, May 3, 2024
indiakeralaNews

ഫെമ നിയമം ലംഘിച്ചതിനാണ് കേസ്

ദില്ലി : ഫെമ നിയമം ലംഘിച്ചതിന് ബിബിസിക്കെതിരെ ഇഡി കേസെടുത്തു. സ്ഥാപനത്തിലെ രണ്ട് മുതിര്‍ന്ന ജീവനക്കാരോട് ഇഡി ഓഫീസില്‍ ഹാജരാകാനും ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയില്‍ ബിബിസി ഓഫീസുകളില്‍ കേന്ദ്ര അന്വേഷണ സംഘം പരിശോധനകള്‍ നടത്തിയിരുന്നു. ഇന്ത്യയില്‍ നിന്നും ബിബിസി നേടിയ ലാഭം വകമാറ്റിയതുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകളുണ്ടായെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തല്‍. ഇതിന് പിന്നാലെയാണ് ഫെമ നിയമം ലംഘിച്ചതിന് ഇഡി കേസെടുത്തത്.