Saturday, May 4, 2024
keralaNews

സംസ്ഥാനത്ത് വേനല്‍ച്ചൂട് കുടുന്നു.

സംസ്ഥാനത്ത് വേനല്‍ച്ചൂട് കുടുന്നു. വേനല്‍ മഴയില്‍ അനുഭവപ്പെടുന്ന കുറവും താപനില ഉയര്‍ന്നുതന്നെ നില്‍ക്കാന്‍ കാരണമാകുന്നുണ്ട്. മിക്കയിടങ്ങളിലും വ്യാഴാഴ്ച 38 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില ഉയര്‍ന്നേക്കും. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാന്‍ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ ലഭിക്കുമെങ്കിലും ചൂട് കുറയാന്‍ സാധ്യതയില്ല.തീരപ്രദേശങ്ങളെയും മലയോരമേഖലകളെയും അപേക്ഷിച്ച് മധ്യകേരളത്തില്‍ പൊതുവേ ചൂട് കൂടുതലായിരിക്കും. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ 40 ഡിഗ്രിക്ക് മുകളില്‍ താപനില ഉയര്‍ന്നിരുന്നു. അള്‍ട്രാവയലറ്റ് വികിരണ തോതും അപകടനിലയിലായതിനാല്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.