Monday, April 29, 2024
keralaNews

പ്ലാന്തറ കുടിവെള്ള പദ്ധതി നിര്‍മ്മാണ ഉദ്ഘാടനം 7 ന്.

പൊന്‍കുന്നം എലിക്കുളം ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ വഞ്ചിമല പ്ലാന്തറ ഭാഗത്ത് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭൂജല വകുപ്പ് മുഖേന നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഔപചാരിക നിര്‍മ്മാണ ഉദ്ഘാടനം സെപ്തംബര്‍ ഏഴാം തീയതി തിങ്കളാഴ്ച വൈകുന്നേരം 5.30ന് പ്ലാന്തറ ജംഗ്ഷനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വഹിക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. പി സുമംഗലാദേവി അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ്മി ജോബി, വാര്‍ഡ് മെമ്പര്‍ ഷേര്‍ലി അന്തിയാംകുളം, സെന്റ് ആന്റണീസ് ചര്‍ച്ച് വികാരി ഫാ: ജോസ് മാറാമറ്റം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടോമി കപ്പിലുമാക്കല്‍, മാത്യൂസ് പെരുമനങ്ങാട്ട്, സൂര്യാമോള്‍, ബിന്ദു പൂവേലില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

8 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിക്കപ്പെട്ടിട്ടുള്ളത്.അപ്പച്ചന്‍ തോക്കനാട്ട് സൗജന്യമായി നല്‍കിയ സ്ഥലത്ത് കുഴല്‍ കിണറും പമ്പ് ഹൗസും സ്ഥാപിച്ചു കഴിഞ്ഞു. വഞ്ചിമല സെന്റ് ആന്റണീസ് ചര്‍ച്ച് സൗജന്യമായി നല്‍കിയ സ്ഥലത്ത് ഓവര്‍ ഹെഡ് ടാങ്കും സ്ഥാപിച്ചാണ് പദ്ധതി പൂര്‍ത്തീകരിക്കുക. ശുദ്ധജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന പ്ലാന്തറ പ്രദേശത്തെ 30 ഓളം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതിക്ക് വേണ്ടി നിര്‍മ്മിച്ച കുഴല്‍കിണറില്‍ ആവശ്യമായ ജലസ്രോതസ്സ് ലഭ്യമാണ്. രണ്ടു മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്യുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു.