Monday, April 29, 2024
keralaNews

പ്രോക്‌സി സംവിധാനം നടപ്പാക്കി പൊതുവിതരണ വകുപ്പ്.

റേഷന്‍ വാങ്ങാന്‍ നേരിട്ട് വരാന്‍ കഴിയാത്തവര്‍ക്ക് പകരക്കാരെ നിയോഗിക്കാന്‍ പൊതുവിതരണ വകുപ്പ് ഏര്‍പ്പെടുത്തിയ പ്രോക്‌സി സമ്പ്രദായം കൂടുതല്‍ ലഘൂകരിക്കുന്നു. ഇതനുസരിച്ച് റേഷന്‍ വാങ്ങാന്‍ നേരിട്ട് കടകളില്‍ എത്താന്‍ കഴിയാത്ത അവശരായ വ്യക്തികള്‍ക്ക് കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള റേഷന്‍കടയുടെ പരിധിയില്‍ വരുന്ന, മറ്റൊരു വ്യക്തിയെ പകരക്കാരനായി റേഷന്‍ വാങ്ങുന്നതിന് ചുമതലപ്പെടുത്താം.താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് പോകാതെ ഫോണ്‍ മുഖേനയോ ഇ-മെയില്‍ സന്ദേശം വഴിയോ ഈ സംവിധാനം ഉപയോഗിക്കുന്നതിന് അപേക്ഷിക്കാം.നിലവില്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റ് താത്കാലികമായോ സ്ഥിരമായോ ആവശ്യമില്ലാത്ത കുടുംബങ്ങള്‍ ഈ വിവരം രേഖാമൂലം അറിയിക്കണമെന്നും പൊതുവിതരണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.റേഷന്‍കടയിലോ താലൂക്ക് സപ്ലൈ ഓഫീസിലോ ജൂണ്‍ 30ന് മുന്‍പായി ഇക്കാര്യം അറിയിക്കാം .