Sunday, May 19, 2024
keralaNews

പിഎഫ്‌ഐയുടെ മുഖ്യ ആയുധ പരിശീലകന്‍ പിടിയില്‍

കണ്ണൂര്‍:പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുഖ്യ ആയുധപരിശീലകന്‍ എന്‍ഐഎയുടെ പിടിയില്‍. കണ്ണൂര്‍ സ്വദേശി ജാഫര്‍ ഭീമന്‍വിടയെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുഖ്യ ആയുധപരിശീലകനാണ് അറസ്റ്റിലായതെന്ന് എന്‍ഐഎ അറിയിച്ചു.

ഇന്ത്യയില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഏറെ കാലമായി ഒളിവില്‍ കഴിയുകയായിരുന്നു. 2047-ല്‍ ഇസ്ലാമിക ഭരണം കൊണ്ടുവരുന്നതിനായി ഗൂഢാലോചന നടത്തുന്നതിനായി നിരവധി ഭീകര സംഘടനകളുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നു.