Sunday, May 12, 2024
keralaNewspolitics

പി.സി.ജോര്‍ജിന് മുന്‍കൂര്‍ ജാമ്യമില്ല.

വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ പി.സി.ജോര്‍ജിന് മുന്‍കൂര്‍ ജാമ്യമില്ല. എറണാകുളം സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളി.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ മുതലെടുപ്പാണ് കേസിനടിസ്ഥാനമെന്നായിരുന്നു പി.സി.ജോര്‍ജിന്റെ വാദം. സാമൂഹിക സാഹചര്യത്തെ കുറിച്ച് പതിവ് ശൈലിയില്‍ പറയുകയാണ് ചെയ്തതെന്നും വാദിച്ചു. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് സമയത്തുള്ള പ്രസംഗം മതസൗഹാര്‍ദം തകര്‍ക്കാനിടയാക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.