Friday, May 17, 2024
keralaNews

സേവാസമാജം വടകര താലൂക്ക് കണ്‍വന്‍ഷന്‍ നടത്തി.

ശബരിമല അയ്യപ്പസേവാസമാജം (ടഅടട) വടകര താലൂക്ക് കണ്‍വന്‍ഷന്‍
ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍ ജി ഉദ്ഘാടനം ചെയ്തു .
താലൂക്ക് പ്രസിഡന്റ് പി.കെ കുമാര സ്വാമിയുടെ അദ്ധ്യക്ഷതയില്‍ വഹിച്ചു.
സംസ്ഥാന ഉപാധ്യക്ഷന്‍ പി . കണ്ണന്‍ സ്വാമി ഭദ്രദീപം കൊളുത്തി .
വത്സന്‍ കുനിയില്‍, ചന്ദ്രന്‍ മാസ്റ്റര്‍ , കുഞ്ഞിക്കേളു കുറുപ്പ്, സ്വാമി കോട്ടപ്പള്ളി , വടകരയിലെ സമീപ പ്രദേശങ്ങളിലെ വിവിധ ക്ഷേത്രങ്ങളിലെ ഗുരുസ്വാമിമാര്‍ , താലുക്ക് ജനറല്‍ സെക്രട്ടറി പദ്മനാഭസ്വാമി , സെക്രട്ടറി അശ്വിന്‍ ഓര്‍ക്കാട്ടേരി എന്നിവര്‍ സംസാരിക്കുകയും വടകരയില്‍ അന്തരിച്ച മുതിര്‍ന്ന ഗുരു
സ്വാമി മണികണ്ഠനാരായണസ്വാമിയുടെ വേര്‍പാടില്‍ യോഗം അനുശോചനം രേഖപെടുത്തുകയും ചെയതു.

ശബരിമല അയ്യപ്പ ജ്യോതി ദിവസം
ജനവരി -14 (1412021) വൈകുന്നേരം 5 മണി മുതല്‍ എല്ലാ ഹൈന്ദവ ഗൃഹങ്ങളിലും, സമീപ ക്ഷേത്രങ്ങളിലും, അയ്യപ്പഭജനമഠങ്ങളിലും, പൊതുസ്ഥലത്തും ദീപാലങ്കാരമാക്കി ശരണഘോഷങ്ങളും ഭജനയും നടത്താനും യോഗം തീരുമാനിച്ചു.