Friday, March 29, 2024
keralaNews

പത്തനംതിട്ട പെരുനാട് സ്റ്റേഷനിലെ പൊലീസുകാരന് മര്‍ദനമേറ്റു

പത്തനംതിട്ട :റാന്നി പെരുനാട് സ്റ്റേഷനിലെ സി.പി.ഒ അനില്‍കുമാറിന് ഡ്യൂട്ടിക്കിടെ മര്‍ദനമേറ്റു.ഇന്നലെ രാത്രി 10 മണിയോടെ പെരുന്നാടിന് സമീപം മാമ്പാറയിലായിരുന്നു സംഭവം.  റോഡില്‍ നിന്നു  തടി ലോറി നീക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയായിരുന്നു മര്‍ദനം. അനില്‍കുമാര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് റാന്നി അത്തിക്കയം സ്വദേശികളായ സച്ചിന്‍, അലക്സ്  എന്നിവര്‍ അറസ്റ്റില്‍. ഇവരെ പിടികൂടാനെത്തിയ സിഐയുടെ നേതൃത്വത്തിലുളള പോലീസ് സംഘത്തിന് നേര്‍ക്കും അക്രമം ഉണ്ടായി.

തടി ലോറി റോഡില്‍ മാര്‍ഗതടസമുണ്ടാക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അനില്‍കുമാര്‍ ഇടപെടുകയായിരുന്നുവെന്നാണ് വിവരം. അനില്‍ കുമാറിന്റെ തലയ്ക്കും കണ്ണിന്റെ പുരികത്തിനുമാണ് പരിക്കേറ്റത്. ആദ്യം റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.ഡ്യൂട്ടിയിലുളള പോലീസുകാരന്റെ കൃത്യനിര്‍വ്വഹണത്തില്‍ തടസമുണ്ടാക്കി, ആക്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്.