Saturday, May 11, 2024
keralaNewspolitics

പാലായിലെ രാഷ്ട്രീയ നിലപാടിനെ കുറിച്ച് പ്രതികരണവുമായി മാണി സി കാപ്പന്‍.

പാലായിലെ രാഷ്ട്രീയ നിലപാടിനെ കുറിച്ച് പ്രതികരണവുമായി മാണി സി കാപ്പന്‍ എംഎല്‍എ. പാലായിലെ കാര്യം ശരദ് പവാര്‍ മുംബൈയില്‍ പ്രഖ്യാപിയ്ക്കുമെന്നാണ് മാണി സി കാപ്പന്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം മാണി സി കാപ്പന്‍ മുംബൈയിലെത്തി പവാറിനെ സന്ദര്‍ശിച്ചിരുന്നു. എന്‍സിപിയുടെ കേരളത്തിലെയും പാലായിലെയും രാഷ്ട്രീയ നിലപാടിന് വ്യക്തത വരുത്താന്‍ അടുത്തയാഴ്ച്ച പവാര്‍ കൊച്ചിയിലെത്തും.സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ജില്ലാ പ്രസിഡന്റുമായി പവാര്‍ നേരിട്ട് അഭിപ്രായം തേടിയ ശേഷമായിരിക്കും മുംബൈയില്‍ തീരുമാനം പറയുകയെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. പാലാ സീറ്റിനെച്ചൊല്ലി പാര്‍ട്ടിയുടെ നിലപാട് നേരിട്ടറിയാനാണ് പവാര്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിന് കൊച്ചിയിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.