Friday, May 3, 2024
keralaNews

ജിഷയുടെ മരണം ; സഹായ നിധിയിലെ പണം പൂര്‍ണ്ണമായും കുടുംബത്തിന് കൈമാറി.

2016 ഏപ്രില്‍ 28ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കുടുംബത്തെ സഹായിക്കാനായി രൂപീകരിച്ച സഹായ നിധിയിലെ പണം പൂര്‍ണ്ണമായും കുടുംബത്തിന് കൈമാറിയതായി ജില്ലാ ഭരണ കേന്ദ്രം അറിയിച്ചു. സര്‍ക്കാര്‍ അനുവദിച്ച 20 ലക്ഷം രൂപയും പൊതുജനങ്ങള്‍ സംഭാവന നല്‍കിയ തുകയും ചേര്‍ത്ത് 40,18,909 രൂപയാണ് സഹായ നിധിയില്‍ ഉണ്ടായിരുന്നത്. ജില്ലാ കലക്ടറുടേയും ജിഷയുടെ അമ്മ മുടക്കുഴ കുറ്റിക്കാട്ടു പറമ്പില്‍ കെ.കെ രാജേശ്വരിയുടേയും പേരില്‍ എസ്.ബി.ഐയുടെ പെരുമ്ബാവൂര്‍ ബ്രാഞ്ചില്‍ ജോയിന്റ് അക്കൗണ്ട് തുറന്നാണ് സഹായ നിധി രൂപീകരിച്ചിരുന്നത്.

12 തവണകളായി ഈ അക്കൗണ്ടിലെ തുക പിന്‍വലിച്ച് കെ.കെ.രാജേശ്വരിക്ക് നല്‍കി.

2016 ജൂണ്‍ 3- 25,000,
2016 ജൂണ്‍ 4 – 5 ലക്ഷം,
2016 ജൂണ്‍ 23- 3 ലക്ഷം,
2016 ജൂലൈ 18 – 3,36,309,
2016 ജൂലൈ 18 – 1,345,
2016 ഓഗസ്റ്റ് 16- 1,12,000
2016 ഓഗസ്റ്റ് 16- 16 ലക്ഷം,
2019 ഏപ്രില്‍ 12-2.5 ലക്ഷം,
2019 ഏപ്രില്‍ 29- 1 ലക്ഷം,
2019 ജൂലൈ 26 – 2.5 ലക്ഷം, 2019 ഓഗസ്റ്റ് 6- 1.5 ലക്ഷം, 2019 സെപ്റ്റംബര്‍ – 3,94,255 എന്നിങ്ങനെയാണ് പണം പിന്‍വലിച്ചത്.സഹായ നിധി സംബന്ധിച്ച വിവരങ്ങള്‍ കെ കെ.രാജേശ്വരിക്ക് കൈമാറി. തുക പൂര്‍ണ്ണമായും രാജേശ്വരിക്ക് നല്‍കിയ ശേഷം അക്കൗണ്ട് അവസാനിപ്പിച്ചതായും ജില്ലാ ഭരണ കേന്ദ്രം അറിയിച്ചു.