കൃഷി ഭവന്റെ ഓണ വിപണി നാളെ
എരുമേലി: ഓണത്തിനോടാനുബന്ധിച്ചുള്ള വിലക്കയറ്റം പിടിച്ചു നിർത്തുന്നതിന് വിപണിയിലിടപെടുന്നതിന്റെ ഭാഗമായി കൃഷി ഭവന്റെ നേതൃത്വത്തിൽ ഓണ വിപണി നടത്തുന്നു. പതിവുപോലെ കർഷകരിൽ നിന്നും വിപണി വിലയെക്കാൾ 10% കൂട്ടി ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നതും വിപണി വിലയെക്കാൾ 30% വിലക്കുറവിൽ ഉത്പന്നങ്ങൾ വാങ്ങാവുന്നതുമാണ്.ഈ വർഷത്തെ ഓണത്തോടനുബന്ധിച്ചുള്ള കർഷക ചന്ത ചാലക്കുഴി ബിൽഡിങ്ങിൽ വച്ച് നടത്തപ്പെടുന്നതാണ് 4/9/2022 ന് 9:30 ന് ത്രിതല പഞ്ചായത്ത് മെമ്പർമാർ, കർഷക പ്രതിനിധികൾ തുടങ്ങിയവരുടെ മഹനീയ സാന്നിധ്യത്തിൽ എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി ഉദ്ഘാടനം നിർവഹിക്കുന്നതാണ്.4/9/2022 മുതൽ 7/9/2022 വരെ നടത്തപ്പെടുന്ന കർഷക ചന്തയിലേക്ക് എല്ലാവരുടെയും സാന്നിധ്യവും സഹകരണവും അഭ്യർത്ഥിക്കുന്നു.