Sunday, May 5, 2024
keralaLocal NewsNews

3.75 ലക്ഷം രൂപ വില വരുന്ന രാസലഹരിയുമായി വെച്ചൂച്ചിറ സ്വദേശികള്‍ പിടിയില്‍

പൊന്‍കുന്നം : 3.75 ലക്ഷം രൂപ വില വരുന്ന രാസലഹരിയുമായി (എംഡിഎംഎ) ഏവിയേഷന്‍ കോഴ്‌സ് വിദ്യാര്‍ഥി ഉള്‍പ്പെടെ 2 പേരെ എക്‌സൈസ് പിടികൂടി. എറണാകുളത്ത് ഏവിയേഷന്‍ കോഴ്‌സ് പഠിക്കുന്ന വെച്ചൂച്ചിറ സ്വദേശികളായ അബിന്‍ വി.തോമസ് (22), അലന്‍ ജെ.ജോസഫ് എന്നിവരാണ് അറസ്റ്റിലായത്.ഒന്നിനു രാത്രി എക്‌സൈസ് സംഘം പട്രോളിങ് നടത്തുന്നതിനിടെ എരുമേലി മണിപ്പുഴയ്ക്കു സമീപം കണ്ട അലനെ കസ്റ്റഡിയിലെടുത്തപ്പോള്‍ ഇയാളുടെ പക്കല്‍ രാസലഹരി കണ്ടെത്തി. പിന്നീടാണ് അബിനെ പിടികൂടിയത്.