Saturday, May 18, 2024
keralaNews

കാഞ്ഞിരപ്പള്ളിയില്‍ എന്‍.ജയരാജ് ലീഡ് തിരിച്ചുപിടിച്ചു.

ശക്തമായ പോരാട്ടം നടക്കുന്ന കാഞ്ഞിരപ്പള്ളിയില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി എന്‍.ജയരാജ് ലീഡ് തിരിച്ചുപിടിച്ചു. ഏഴായിരത്തിലധികം വോട്ടിന്റെ ലീഡാണ് നിലവില്‍ ജയരാജനുള്ളത്. ഒരു ഘട്ടത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന്‍ ലീഡ് ഉയര്‍ത്തിയിരുന്നു.

എങ്കിലും,പിന്നീട് ജയരാജ് നില മെച്ചപ്പെടുത്തിയിരിക്കുകയാണ്.എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനം ഇവിടെ ഏറെ പുറകിലാണ്. ഇത്തവണ മണ്ഡലം ജയരാജ് നിലനിര്‍ത്തുമെന്ന് സൂചനയാണ് പുതിയതായി പുറത്തുവരുന്നത്.