Sunday, May 12, 2024
EntertainmentindiakeralaNewsObituary

കന്നഡയിലെ താരം പുനീത് രാജ്കുമാര്‍ അന്തരിച്ചു.

കന്നഡയിലെ താരം പുനീത് രാജ്കുമാര്‍ (46) അന്തരിച്ചു.ഹൃദയാഘാതത്തെത്തുടര്‍ന്ന് ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്നു രാവിലെ ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്.അപ്പു എന്ന് ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്ന വിഖ്യാതതാരം ഡോ.രാജ്കുമാറിന്റെ മകനാണ്. അമ്മ പാര്‍വതമ്മ. പവര്‍സ്റ്റാര്‍ എന്ന പേരിലാണ് പുനീത് അറിയപ്പെട്ടിരുന്നത്. ബാല താരമായിട്ടായിരുന്നു തുടക്കം. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. മുപ്പതോളം കന്നഡ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. ‘ബേട്ടഡ് ഹൂവു’ എന്ന ചിത്രത്തിലെ അഭിനയത്തിന് 1985ല്‍ അദ്ദേഹത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. മികച്ച ബാലതാരത്തിനുള്ള കര്‍ണാടക സംസ്ഥാന പുരസ്‌കാരവും രണ്ടു തവണ സ്വന്തമാക്കി. 2002ലിറങ്ങിയ ‘അപ്പു’ എന്ന ചിത്രമാണ് കന്നഡ സിനിമയില്‍ പുനീതിന്റെ നായകസ്ഥാനം ഉറപ്പാക്കിയത്. അഭി, വീര കന്നഡിഗ. റാം, അന്‍ജാനി പുത്ര തുടങ്ങിയ ചിത്രങ്ങളില്‍ നായകനായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് എസ്.ബൊമ്മെ ഉള്‍പ്പെടെ ആശുപത്രിയിലെത്തി.