Friday, April 19, 2024
keralaNews

കക്കി-ആനത്തോട് അണക്കെട്ടില്‍ ജലനിരപ്പ് വാണിങ് ലെവലില്‍; പുനലൂരില്‍ മലവെള്ളപ്പാച്ചില്‍

സംസ്ഥാനത്ത് കനത്ത മഴ തുടര്‍ന്ന് പത്തനംതിട്ടയിലെ കക്കി-ആനത്തോട് അണക്കെട്ടില്‍ ജലനിരപ്പ് വാണിങ് ലെവലിലെത്തി. ഇവിടെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ നിയന്ത്രിത അളവില്‍ ജലം തുറന്നു വിടുമെന്ന് അറിയിച്ചിട്ടുണ്ട്. പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ല ഭരണകൂടം അറിയിച്ചു. അണക്കെട്ടിലേക്കുള്ള നീരോഴുക്ക് കൂടിയിട്ടുണ്ട്. മുല്ലപ്പെരിയാറിലേക്ക് നീരൊഴുക്ക് കൂടിയിട്ടുണ്ട്. നാളെ രാവിലെ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാട് അറിയിച്ചു. തുടക്കത്തില്‍ സെക്കന്റില്‍ 500 ഘനയടി വെള്ളം തുറന്നുവിടും.ഇത് പടിപടിയായി ആയിരം ഘനയടിയാക്കും.കൊല്ലം പുനലൂരിനടുത്ത് ഇടപ്പാളയത്ത് മലവെള്ള പാച്ചിലില്‍ നാശനഷ്ടമുണ്ടായി. നാലു വീടുകളില്‍ വെള്ളം കയറി. ഒരു ജീപ്പും ഓട്ടോറിക്ഷയും കാറും ഒഴുക്കില്‍ പെട്ടു. ആളപായമുണ്ടായിട്ടില്ല. ആളുകളെ മാറ്റി പാര്‍പ്പിച്ചെന്ന് റവന്യു വകുപ്പ് അറിയിച്ചു. സന്ധ്യയോടെയായിരുന്നു മലവെള്ള പാച്ചില്‍ ഉണ്ടായത്.