ഓസ്കറില് തലയെടുപ്പോടെ ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’
ലൊസാഞ്ചലസ് :95ാമത് ഓസ്കര് നിശയില്‍ തിളങ്ങി ആര് ആര് ആറിലെ നാട്ടു നാട്ടു. ഇന്ത്യന്‍ പ്രതീക്ഷ പോലെ കീരവാണി സംഗീതം നല്കിയ ഗാനം മികച്ച ഗാനത്തിനുള്ള ഓസ്കാര്‍ നേടി. ഒറിജിനല്‍ സോങ് വിഭാഗത്തില്‍ പുരസ്കാരം നേടി പാട്ട് പുതു ചരിത്രം കുറിച്ചിരിക്കുകയാണ്. ഓസ്കറില് നേട്ടം കൊയ്ത് ഇന്ത്യ. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തില്‍ ‘ദ് എലിഫന്റ് വിസ്പറേഴ്സ്’ പുരസ്കാരം നേടി. കാര്‍ത്തികി ഗോള്‍സാല്‍വേസ് സംവിധാനം ചെയ്ത ഡോക്യുമെന്ററി ഹ്രസ്വചിത്രമാണ് ‘ദ് എലിഫന്റ് വിസ്പറേഴ്സ്’, ഗുനീത് മോങ്ക ചിത്രം നിര്‍മിച്ചിരിക്കുന്നു. ഇവരുടെ പുരസ്കാര നേട്ടത്തോടെ ഓസ്കറില് പുതുചരിത്രം എഴുതുകയാണ് ഇന്ത്യ. മികച്ച നടനായി ബ്രെന്‍ഡന്‍ ഫ്രേസര്‍ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രം: ദ് വെയ്ല്. മികച്ച നടി മിഷേല്‍ യോ. എവരിതിങ് എവരിവേര്‍ ഓള് അറ്റ് വണ്‍സ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യന്‍ വനിതയാണ് മിഷേല്‍ യോ. മികച്ച ചിത്രമായി എവരിതിങ് എവരിവേര്‍ ഓള് അറ്റ് വണ്‍സ് തിരഞ്ഞെടുക്കപ്പെട്ടു. 7 പുരസ്കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. മികച്ച ഒറിജിനല്‍ സ്കോര്‍, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച ഇന്റര്‍നാഷനല്‍ ഫീച്ചര്‍ ഫിലിം, മികച്ച ഛായാഗ്രഹണം എന്നീ വിഭാഗങ്ങളില്‍ പുരസ്കാരങ്ങളുമായി ജെര്‍മന്‍ ചിത്രമായ ‘ഓള് ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രന്റ്’ നേട്ടം കൊയ്തു.