Sunday, May 12, 2024
keralaNews

പെട്രോള്‍പമ്പുകള്‍ ഇന്ന് രാത്രി അടച്ചിടും

തിരുവനന്തപുരം: ഇന്ന് 31/ 12 ഞായറാഴ്ച രാത്രി എട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് വരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. പെട്രോള്‍ പമ്പുകളെയും – ഡീലര്‍മാരെയും സംരക്ഷിക്കുക, ഡീലര്‍ മാര്‍ജിന്‍ മുന്‍കാലപ്രാബല്യത്തോടെ നല്‍കുക, മാനദണ്ഡങ്ങള്‍ ലംഘിച്ച് നിര്‍മിച്ച പമ്പുകള്‍ക്കെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഓള്‍ കേരള ഫെഡറേഷന്റെ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ നടപടി.  പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ ഫെബ്രുവരി മുതല്‍ രാത്രികാലത്ത് പമ്പുകള്‍ അടച്ചിട്ടു പ്രതിഷേധിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ടോമി തോമസ്, ജനറല്‍ സെക്രട്ടറി സഫ അഷറഫ് എന്നിവര്‍ അറിയിച്ചു.