എഴുകുമൺ വനാതിർത്തിയിൽ ആടിനെ വന്യജീവി ആക്രമിച്ചു.
എരുമേലി: ശബരിമല വനാതിർത്തി മേഖലയായ എരുമേലി വില്ലേജിൽപ്പെട്ട എഴുകുമണ്ണിൽ ആടിനെ വന്യ ജീവി ആക്രമിച്ചു. എഴുകുമൺ സ്വദേശി മഠത്തിൽ വർഗീസിന്റ ആടിനെയാണ് വന്യജീവി ആക്രമിച്ചത്. കഴിഞ്ഞ ഏഴാം തീയതി രാത്രിയാണ് സംഭവം. വീടിനോട് ചേർന്ന പറമ്പിൽ പുല്ല് തിന്നുന്നതിനായി കെട്ടിയ ആടിനെയാണ് വന്യജീവി ആക്രമിച്ചത്.എന്നാൽ ആടിനെ ആക്രമിച്ചു എന്നത് യാഥാർഥ്യമാണെന്നും ഏത് ജീവിയാണ് ആക്രമിച്ചത് എന്നുള്ളത് വ്യക്തമല്ലെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
പ്രദേശത്തെ അഞ്ചോളം സിസിടിവി ക്യാമറകൾ സ്ഥാപിച്ചതായും അധികൃതർ പറഞ്ഞു.ധാരാളം പുല്ലുകളുള്ള ഈ പ്രദേശത്ത് ചെന്നായ അടക്കമുള്ള മറ്റു ജീവികളുടെ സാന്നിധ്യം ഉണ്ടെന്നാണ് അധികൃതർ പറയുന്നത്. കുറച്ചു ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച് വ്യക്തത ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു .